ആർ.എസ്.എസുകാരാണ് ഗാന്ധിജിയെ വധിച്ചതെന്ന പ്രസ്താവന: രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്

single-img
11 July 2014

download (1)ആർ.എസ്.എസുകാരാണ് ഗാന്ധിജിയെ വധിച്ചതെന്ന വിവാദ പ്രസ്താവന നടത്തിയ കേസിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ് . ഒക്ടോബർ 7 ന് നടക്കുന്ന വിചാരണയിൽ രാഹുൽ ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

 

കഴിഞ്ഞ മാർച്ച് 6ന് താനെയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാന്ധിവധത്തിനു പിന്നിൽ ആർ.എസ്.എസുകാരാണെന്ന് രാഹുൽ ആരോപിച്ചത്. ഇതിനെതിരെ ഭിവന്തിയിലെ ആർ.എസ്.എസ് സെക്രട്ടറി രാജേഷ് കുന്ദേയാണ് കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.

 

നേരത്തെ നാഷണൻ ഹെറാൾഡ് ഭൂമി ഇടപാട് കേസിൽ ആഗ്സ്റ്റ് 7ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുലിനും അമ്മ സോണിയാ ഗാന്ധിക്കും പട്യാല ഹൗസ് കോടതി കഴിഞ്ഞ മാസം സമൻസ് പുറപ്പെടുവിച്ചിരുന്നു.