ആരെയും അവഗണിച്ചിട്ടില്ല; റെയില്‍വേ ബജറ്റിനെ സംബന്ധിച്ച് കേരള എം.പി മാരുടെ പ്രതിഷേധത്തിന് സദാനന്ദ ഗൗഡയുടെ മറുപടി

single-img
11 July 2014

sadananda-gowda_350_063012094957കഴിഞ്ഞ ദിവസത്ത റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി സദാനന്ദഗൗഡ അറിയിച്ചു. റെയില്‍വേയില്‍ പുതിയ അധ്യായം തുടങ്ങാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ ബജറ്റിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.