അറിഞ്ഞോ?; നെയ്മറിന്റെ പിന്തുണ അര്‍ജെന്റീനയ്ക്ക്

single-img
11 July 2014

Neymar cryingബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ പിന്തുണ ബദ്ധവൈരികളായ അര്‍ജെന്റീനയ്ക്ക്. മെസി ലോകകപ്പ് നേടുന്നത്. തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും, ഇത്തവണ അര്‍ജെന്റീന കപ്പ് നേടുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും റിയോ ഡി. ജെനീറയിലെ ബ്രസീലിയന്‍ ക്യാംപില്‍ പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി നെയ്മര്‍ പറഞ്ഞു.

എന്നാല്‍ ബസീലിന്റെ തോല്‍വിയെക്കുറിച്ച് സംകാരിക്കാന്‍ നെയ്മര്‍ തയ്യാറായില്ല. തന്റെ പരിക്കിനെപ്പറ്റിയുള്ള പത്രക്കാരുടെ ചോദ്യത്തിന് കണ്ണീരോടെയായിരുന്നു നെയ്മര്‍ പ്രതികരിച്ചത്. മൈതാനത്തില്‍ നടന്ന ആ സംഭവത്തില്‍ തന്റെ ജീവിതം വീലചെയറില്‍ ഒതുങ്ങേണ്ടതായിരുന്നെന്നും ദൈവാനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് തനിക്കൊന്നും സംഭവിക്കാത്തതെന്നും നെയ്മര്‍ പറഞ്ഞു.