ഒടുവില്‍ മദനിക്ക് ഉപാധികളോടെ ജാമ്യം; കേരളത്തിലേക്ക് വരാന്‍ കഴിയില്ല

single-img
11 July 2014

madaniകര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കു സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണ നീളുന്നതും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം. ജസ്റ്റീസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേരളത്തിലേക്കു പോകരുത്, ആവശ്യമായ സുരക്ഷ കര്‍ണാടക പോലീസ് ഏര്‍പ്പെടുത്തണം, മദനി സാക്ഷികളെ സ്വാധീനിക്കുന്നുണേ്ടാ എന്ന് നിരീക്ഷിക്കണം തുടങ്ങിയവയാണ് സുപ്രീം കോടതി മുന്നോട്ടുവച്ച ഉപാധികള്‍.