മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും

single-img
11 July 2014

madani295ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കും. കര്‍ണാടക സര്‍ക്കാര്‍ തനിക്കു ചികിത്സ നിഷേധിക്കുകയാണെന്നാണ് മദനിയുടെ വാദം. തനിക്ക് ചികിത്സ നല്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ അടിയന്തരജാമ്യം അനുവദിക്കണമെന്നും കാട്ടിയാണ് മദനി പരാതി നല്കിയത്. എന്നാല്‍, ജാമ്യം ലഭിക്കാനായി മദനി കളവു പറയുകയാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയത്.