കളമശ്ശേരി മുതല്‍ ആലുവ വരെയുള്ള ഭാഗത്ത് എന്‍.എച്ച്.47 ല്‍ രാത്രിയില്‍ ഗതാഗതം നിരോധിക്കും

single-img
11 July 2014

download (5)കളമശ്ശേരി മുതല്‍ ആലുവ വരെയുള്ള ഭാഗത്ത് എന്‍.എച്ച്.47 ല്‍ രാത്രിയില്‍ ഗതാഗതം നിരോധിക്കും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് ഇന്ന് മുതലാണ് നിയന്ത്രണം.കൊച്ചി മെട്രോയുടെ പിയര്‍ ക്യാപ് സ്ഥാപിക്കുന്നതിനാല്‍ ആണ് നിയന്ത്രണം.

 

 

തിരിച്ച് ആലുവ മുതല്‍ കളമശ്ശേരി വരെ എറണാകുളം ഭാഗത്തേക്കുള്ള റൂട്ടില്‍ ഗതാഗതം അനുവദിക്കും. കാറുകളും മറ്റും കൊണ്ടുപോകുന്നതിനുള്ള ഡബിള്‍ ഡെക്കര്‍ വാഹനങ്ങള്‍ ഈ റൂട്ടില്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.