കാര്‍ത്തികേയന്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കുന്നു

single-img
11 July 2014

Karthikeyanരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തും മണ്ഡലത്തിലും സജീവമാകാന്‍ എംഎല്‍എയായി തുടരാന്‍ അനുവദിക്കണമന്ന് ആവശ്യപ്പെട്ട് ജി. കാര്‍ത്തികേയന്‍ നിയമസഭാ സ്പീക്കര്‍ പദവി ഒഴിയാനുള്ള സന്നദ്ധത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അറിയിച്ചു. നിയമസഭാ സമ്മേളനം 17നു സമാപിക്കുമ്പോള്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും കത്തു നല്‍കിയത്.

ഇനി നടക്കാന്‍ പോകുന്ന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടും കാര്‍ത്തികേയന്റെ പേരു സജീവമാണ്. കാര്‍ത്തികേയന്റെ പേര് നേരത്തേ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായിരുന്നെങ്കിലും വി.എം. സുധീരന്‍ സ്ഥാനത്തെത്തുകയായിരുന്നു.