ഈ വിജയം നിനക്ക്(ജോര്‍ജ് ലോപ്പസിന്) സമര്‍പ്പിക്കുന്നു:മെസ്സി

single-img
11 July 2014

lopezസാവോപോളോ: ജോര്‍ജ് ലോപ്പസിന് 24 വര്‍ഷങ്ങള്‍ക്കുശേഷമുള്ള അര്‍ജന്റീനയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശം കാണാന്‍ സാദിച്ചില്ല. വര്‍ഷങ്ങളായി അര്‍ജന്റീനാ ഫുട്‌ബോളിന്റെ കൂടെയുണ്ടായിരുന്ന ഈ പത്രപ്രവര്‍ത്തകൻ, അര്‍ജന്റീന ഹോളണ്ടിനെ സൈമിഫൈനലില്‍ നേരിടുന്ന ദിവസം രാവിലെ ഈ ലോകം വിട്ടുപോയി.

ലോപ്പസിനെ വര്‍ഷങ്ങളായി കാണുന്ന മെസ്സി ഹോളണ്ടിനെതിരായ വിജയം സമര്‍പ്പിച്ചത് ജോര്‍ജ് ലോപ്പസിന്. സാവോപോളോയിലെ സ്റ്റേഡിയത്തിനു സമീപം ബുധനാഴ്ച രാവിലെ ഒരു കാറപകടത്തിലാണ് അര്‍ജന്റീനയിലെ ഫുട്‌ബോള്‍ റിപ്പോര്‍ട്ടറായ ലോപ്പസ് മരണമടഞ്ഞത്.

ലോകോത്തര താരമാകുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മെസ്സിയെ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള ലോപ്പസ് അന്നുതൊട്ടേ, മെസ്സിയുമായി അടുപ്പം സൂക്ഷിച്ചിരുന്നു.  ബുധനാഴ്ച രാത്രി മെസ്സിയും സംഘവും ഹോളണ്ടിനെ നേരിടുന്നത് കാണാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് താമസിച്ചിരുന്ന ഹോട്ടലിനു സമീപം ലോപ്പസിന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചത്. മോഷ്ടിച്ച കാറുമായി ചിലര്‍ രക്ഷപ്പെടുമ്പോള്‍ അതിനെ പോലീസ് പിന്തുടര്‍ന്നു. അപ്പോള്‍ അതിവേഗംവന്ന മോഷ്ടാക്കളുടെ കാറാണ് ലോപ്പസിന്റെ കാറിലിടിച്ചത്.

‘പ്രിയസുഹൃത്തേ, ഈ വിജയം നിനക്ക് സമര്‍പ്പിക്കുന്നു. നിന്റെ കുടുംബത്തിന് എല്ലാം നേരിടാനുള്ള കരുത്തുണ്ടാകട്ടെ.’- മത്സരശേഷം മെസ്സിയുടെ സന്ദേശം ഇങ്ങനെയായിരുന്നു.