ഇറാഖില്‍നിന്നു രക്ഷപ്പെട്ട നാലു മലയാളികള്‍ നെടുമ്പാശേരിയിലെത്തി

single-img
11 July 2014

iraqആഭ്യന്തരയുദ്ധം കനത്ത ഇറാഖില്‍നിന്നു രക്ഷപ്പെട്ട നാലു മലയാളികള്‍ നെടുമ്പാശേരിയിലെത്തി. പിറവം സ്വദേശി മാധവന്‍ രവി, ചേര്‍ത്തല സ്വദേശി മാര്‍ക്കോസ്‌, തൃശൂര്‍ സ്വദേശികളായ പപ്പുരാജു, ആന്റണി അഗസ്‌റ്റിന്‍ എന്നിവരാണു നെടുമ്പാശേരിയില്‍ എത്തിയത്‌.

 

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ഇവര്‍ ഇറാഖില്‍നിന്ന്‌ ദുബായ്‌ വഴി ഡല്‍ഹിയിലെത്തുകയായിരുന്നു. ഡല്‍ഹിയില്‍നിന്ന്‌ എയര്‍ ഇന്ത്യ വിമാനത്തിലാണു കൊച്ചിയിലെത്തിയത്‌.നെടുമ്പാശേരിയില്‍ എത്തിയ ഇവര്‍ക്കു സര്‍ക്കാരിന്റെ ഹെല്‍പ്പ്‌ ഡെസ്‌ക്‌ രണ്ടായിരം രൂപ വീതം നല്‍കി.