കമ്പ്യൂട്ടര്‍ സ്പീക്കറിനുള്ളിലും എയര്‍ഫ്രഷ്‌നറിനകത്തും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

single-img
11 July 2014

download (6)വിദേശത്തുനിന്നെത്തിയ യാത്രക്കാരന്‍ കമ്പ്യൂട്ടര്‍ സ്പീക്കറിനുള്ളിലും എയര്‍ഫ്രഷ്‌നറിനകത്തും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 699 ഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി.

 

വ്യാഴാഴ്ച പുലര്‍ച്ചെ 4.50ന് ദോഹയില്‍നിന്നാണ് യുവാവ് വന്നത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. 24 കഷ്ണങ്ങളായി ഒളിപ്പിച്ച സ്വര്‍ണത്തിന് 19,69,000 രൂപ വിലവരും. കൊടുവള്ളി നെരോത്ത് വീട്ടില്‍ നഫീല്‍ അഹമ്മദിന്റെ(24) ബാഗില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.