റെയില്‍വെ ബജറ്റിന്മേല്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച തുടങ്ങും

single-img
11 July 2014

download (7)റെയില്‍വെ ബജറ്റിന്മേല്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച തുടങ്ങും. ബജറ്റിലെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലെ എം.പിമാര്‍ ചര്‍ച്ചയില്‍ ഉന്നയിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയെ കണ്ടിരുന്നു. എന്നാൽ   തല്‍ക്കാലത്തേക്ക് ഒരു മാറ്റവും വരുത്താനാകില്ല എന്ന നിലപാടാണ് റെയില്‍വെ മന്ത്രി സ്വീകരിച്ചത്. സര്‍ക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് ബജറ്റ് ലോക്‌സഭയില്‍ പാസാക്കുന്നതിന് തടസ്സമുണ്ടാകില്ല.