ഉപഭോക്താക്കളുടെ ക്ഷമയെ പരീക്ഷിക്കാനായി ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ.പരാതിയുമായി കസ്റ്റമർ കെയർ ഓഫീസിൽ കയറി ഇറങ്ങിയാലും രക്ഷയില്ല

single-img
11 July 2014

അജയ് എസ് കുമാർ

rajasthan-bsnl-offers-free-roaming-to-customers_020214055027ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ടു പരാതി ഉണ്ടെങ്കിൽ സ്റ്റാച്ചുവിലെ കസ്റ്റമർ കെയർ ഓഫീസിൽ കയറി ഇറങ്ങാം.ഇതാണ് നിലവിൽ ബി എസ് എൻ എൽ ഉപഭോതാക്കളുടെ സ്ഥിതി.മൊബൈൽ ഫോണോ ലാൻഡ്‌ ഫോണോ ഇന്റർനെറ്റ്‌ ആയിക്കോട്ടെ അതിനുള്ള പരിഹാരം അത്ര പെട്ടെന് ഒന്നും കാണാൻ വഴിയില്ല.പൊതുവെ ഇത്തരം അവശ്യം ആയി സ്റ്റാച്ചുവിലെ കസ്റ്റമർ കെയർ ഓഫീസിലും മറ്റു ബിഎസ്എൻഎൽ ഓഫീസിലും ആയാലും ഇങ്ങനെ ആണു സ്ഥിതി .
അടിയന്തര സമയത്ത് എന്തെങ്കിലും സംശയം ചോദിക്കാനും മറ്റും ആയി ബി എസ് എൻ എൽന്റെ 9447024365 എന്ന നമ്പറിൽ വിളിച്ചാൽ കസ്റ്റമർ എക്സിക്യുറ്റിവിനോട് സംസാരിക്കാം എന്ന് കരുതിയാൽ തെറ്റി . 20 മിനിറ്റ് ഹോൾഡ്‌ ചെയ്താലും ഒരു കാര്യം ഇല്ല.ഇതിനു ശേഷം 9400000198 എന്ന നമ്പറിൽ വിളിച്ച് കംപ്ലൈന്റ്റ്‌ ആയ നമ്പർ രജിസ്റ്റർ ചെയ്താൽ തിരിച്ച് ഉടൻ വിളിക്കും എന്ന് എസ് എം എസ് വരും.എന്നാൽ അതിൽ പ്രതീക്ഷ അർപ്പിച്ചിട്ടു കാര്യം ഇല്ല.ദിവസങ്ങൾ കഴിഞ്ഞാലും വിളിക്കണം എങ്കിൽ ഭാഗ്യം കൂടി വേണം .

ഒരു കംപ്ലൈന്റ്റ്‌ തന്നെ രണ്ടോ അതിൽ കൂടുതലോ തവണ ഇതേ നമ്പറിൽ വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ കസ്റ്റമർ കെയറിൽ ഇരുക്കുന്ന ചേട്ടന്മാർക്ക് മനസ്സ് ഉണ്ടെങ്കിൽ തിരികെ വിളിക്കും .കൂടുതൽ എന്തെങ്കിലും കംപ്ലൈന്റ്റ്‌ വന്നാൽ അത് പറയാൻ ഓഫീസിൽ പോയാലോ സ്ഥിതി ഇതിലും മോശം.കംപ്ലൈന്റ്റ്‌ എന്താ എന്ന് ചോദിക്കും എങ്കിലും പിന്നെ ഉള്ള കാര്യങ്ങൾ തദൈവ .ഉച്ച വരെ നിങ്ങൾ പറഞ്ഞ കംപ്ലൈന്റ്റ്‌ നോക്കാൻ ആൾ ഇല്ല,കഴിക്കാൻ പോയി അങ്ങനെ പല തരത്തിൽ ഉള്ള രസകരം ആയ ഉത്തരം കേൾക്കാം .

 

അവിടം കൊണ്ടും തീരുന്നില്ല പ്രശ്നങ്ങൾ ,അത്യാവശ്യം ആണെങ്കിൽ ഒരു സെറ്റ് കസ്റ്റമർ കെയർ നമ്പർ കൂടി തരും പക്ഷേ അതിൽ വിളിച്ചാൽ ഉടനെ പരിഹാരം കാണാൻ എന്നത് സ്വപ്നം മാത്രം.എപ്പോൾ വിളിച്ചാലും എല്ലാ റൂട്ട്കളും ബിസി ആണ് ദയവായി അൽപ സമയം കഴിഞ്ഞ് വിളിക്കുക എന്ന് മാത്രം കേൾക്കാം .നാഥനില്ലാ കളരി ആയ ബി സ്എൻഎലിൽ സീനിയർ ഉദ്യോഗസ്ഥൻമാരെ വിളിച്ചാലോ മെയിൽ അയച്ചാലോ ഒരു മറുപടിയും ലഭികില്ല.

ഇത്രെയും കഴിയുമ്പോൾ തന്നെ പലരും മടുക്കും.അതുകൊണ്ട് തന്നെ മിക്കവരും നമ്പർ പോർട്ട്‌ ചെയ്യും.ഇങ്ങനെ ലക്ഷകണക്കിന് ആളുകൾ ആണ് ഇപ്പോൾ നമ്പറുകൾ പോർട്ട്‌ ചെയുന്നത്.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാകുന്ന ബിഎസ്എൻഎൽ ലിന് ആണ് ഇതിന്റെ നഷ്ടം വരുന്നത് എങ്കിലും അത് തങ്ങൾക്ക് പ്രശ്നം ഇല്ല എന്ന മട്ടിൽ ആണ് ഉദ്യോഗസ്ഥ പ്രഭുക്കളുടെ പെരുമാറ്റം .