ബാംഗ്ലൂരില്‍ 20 എലികളെ പിടിക്കാനായി ചിലവാക്കിയത് 2 ലക്ഷം രൂപ

single-img
11 July 2014

486x322_ratsബാംഗ്ലൂര്‍ : 20 എലികളെ പിടിച്ചതിന് ബാംഗ്ലൂര്‍ നഗരസഭ ചിലവഴിച്ചത് 2 ലക്ഷം രൂപ. വിവരാവകാശ നിയമം വഴി ചോദിച്ചതിനുള്ള മറുപടി ആയാണു ഇത്രയും തുക ചിലവഴിച്ചത് പുറത്ത് വന്നത് . യെടിയൂര്‍ നഗരസഭാ കോര്‍പ്പറെറ്റര്‍ ആയ എന്‍. ആര്‍. രമേശ്‌ വിവരാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട്‌ ലാണ് ആറു മാസങ്ങളിലായി എലികളെ പിടിക്കാന്‍ തങ്ങള്‍ 2 ലക്ഷം രൂപ ചിലവാക്കിയതായി കണക്കു കാട്ടിയത്. ബാംഗ്ലൂരിലെ ചീഫ് അക്കൗണ്ട്‌ ഓഫീസിലെ അലമാരയില്‍ എലിയെ കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് നഗര സഭ യുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലുള്ള എലികളുടെ നിര്‍മാര്‍ജ്ജനo ചെയ്യാന്‍ 2012 ല്‍ “മൂഷിക നിര്‍വഹണ” എന്ന പദ്ധതിക്ക് നഗര സഭ തുടക്കമിട്ടത്. പദ്ധതിക്കായി നഗരത്തിലെ 3 കമ്പനികള്‍ക്ക് 2 ലക്ഷം രൂപക്ക് ടെണ്ടര്‍ നല്കിയന്കിലും അവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കോര്‍പ്പറെറ്റര്‍ പറഞ്ഞു. കോര്‍പ്പറെറ്റര്‍ വിവരാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട്‌ലാണ് പ്രകാരം 2012 ല്‍ മൂന്ന് മാസങ്ങളിലായി 99൦൦൦ രൂപയും , 2൦13 ല്‍ മൂന്ന് മാസങ്ങളിലായി 99൦൦൦ രൂപയും എലികളുടെ നിര്‍മാര്‍ജ്ജനo ചെയ്യാന്‍ ചിലവാക്കിയതായി കണക്കു കാട്ടിയത്.