ഗാസ്സയില്‍ കൂട്ടക്കുരുതി തുടരുന്നു ; മരണസംഖ്യ 78 ആയി

single-img
11 July 2014

IsraelShelling-Gaza-With-Banned-Weaponsഗാസ്സ: പാലസ്തീന്‍കാര്‍ക്ക് എതിരേയുള്ള ഇസ്രേൽ വ്യോമാക്രമണം മൂന്നാംദിവസവും തുടരുന്നു . ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ഓളം ആയതായി റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു . വടക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ബെയ്ത് ലെഹിയ എന്നീ നഗരങ്ങളിലാണ് ഇസ്രായേല്‍ വ്യോമാക്രമണം ഏറ്റവും നാശം വിതച്ചത് . ഇവിടെ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന-ഹോളണ്ട് മത്സരം ടി.വി.യില്‍ കണ്ടുകൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മാത്രം 300 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു . ഇതോടെ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 750 കവിഞ്ഞു.ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആളപായമുണ്ടായിട്ടില്ല.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം യു.എന്‍. ആസ്ഥാനത്ത് ചേര്‍ന്നു.
സ്ഥിതി സങ്കീര്‍ണ്ണമാനെന്നും യുദ്ധ മേഖലയില്‍ സമാധാനം പുന സ്ഥാപിക്കണമെന്നും യു .എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു എസ്. പ്രസിഡന്റ്‌ ബാരക്ക് ഒബാമയും ഇസ്രേൽ പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു .

2012-ല്‍ എട്ടുദിവസം നീണ്ട യുദ്ധത്തിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് സമീപദിവസങ്ങളിലേത്.കഴിഞ്ഞ ജൂണില്‍ മൂന്ന് ഇസ്രേൽ വിദ്യാര്‍ഥികള്ളെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ടാണ് “ഓപ്രേഷന്‍ പ്രോട്ടക്റ്റിവ് എഡജ്” എന്ന് പേരിട്ട് ഇസ്രേൽ ആക്രമണം നടത്തുന്നത്. അതിനുപിന്നാലെ പലസ്തീന്‍ ബാലനെയും ഇസ്രേൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് സംഭവങ്ങളെയും ചൊല്ലി ഇസ്രായേലും ഹമാസും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്.