ബ്രസീലിന്റെ വമ്പൻ പരാജയശേഷം കണ്ണീരിൽ കുതിർന്ന മുഖത്തോടെ ലോകകപ്പ് മാതൃകയും പിടിച്ച് നിന്ന മുത്തശ്ശനെ ഓർമ്മയില്ലെ;ബ്രസീൽ ടീമിലെ പന്ത്രാണ്ടാമനെക്കുറിച്ച്

single-img
11 July 2014

frendബ്രസീൽ – ജെർമനി മത്സരശേഷം നിരവധി ആരാധകർ കണ്ണീരിൽ കുതിർന്ന് നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും കണ്ടു കഴിഞ്ഞു. എന്നാൽ അതിൽ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ചിത്രമുണ്ട് ബ്രസീൽ ടീമിലെ പന്ത്രാണ്ടാമൻ എന്നറിയപ്പെടുന്ന ഒരു മുത്തശ്ശന്‍. പേര് ക്ലോവിസ് അക്കോസ്റ്റാ ഫെർണാണ്ടസ് സച്ചിൻ ആരാധകൻ സുധീർ കുമർ ചൗധരിയെപ്പോലെ ബ്രസീലിന്റെ വിജയത്തിന്റെയും പരാജയത്തിന്റേയും കൂട്ടകാരൻ.

Clovis-Fernandesബ്രസീൽ മത്സരം തോറ്റ ശേഷം ലോകകപ്പിന്റെ ഒരു മാതൃക നെഞ്ചോട് ചേർത്ത് പിടിച്ച് കരയുന്ന ചിത്രം എത്ര ലോകകപ്പ് കഴിഞ്ഞാലും ആരും ഒരിക്കലും മറക്കാൻ ഇടയില്ല.  മത്സരം നടന്ന് കൊണ്ടിരിക്കുന്നതിനിടെ ബ്രസീലിന്റെ പരാജയം മുന്നിൽ കണ്ട ആരാധകർ നേരത്തെ സ്ഥലം കാലിയാക്കി തുടങ്ങുകയും, ചിലർ അരിശ്ശം തീരാതെ താരങ്ങളുടെ ജഴ്സി കീറുകയുമുണ്ടായി.

എന്നാൽ ക്ലോവിസ് മത്സരം തീരുന്നത് വരെ സ്റ്റേഡിയത്തിൽ നിൽക്കുകയും മത്സരശേഷം തന്റെ കൈയ്യിലിരുന്ന ലോകകപ്പിന്റെ മാതൃക ഒരു ജർമ്മൻ ആരാധികക്കു നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു”ഫൈനലിലേക്ക് ഇരിക്കെട്ടെ, ഇതു നിങ്ങക്ക് അർഹതപ്പെട്ടതാണ്”.

f-ozilഅപ്പുപ്പന്റെ സ്പൊർട്ട്സ്മാൻ സ്പിരിറ്റിനെ മാനിച്ച് കൊണ്ട് ജർമ്മനിയുടെ സൂപ്പർ കളിക്കാരൻ ഒസീൽ തന്റെ എഫ്.ബി. പേജിൽ പോസ്റ്റ് ചെയ്തതിങ്ങനെ ‘ഈ ഒരെറ്റ കളി കൊണ്ട് ബ്രസീൽ ടീം തകർന്നു എന്ന് അർത്ഥമില്ല. മനോഹരമായ ഒരു രാജ്യത്തെ ഫുട്ബോളിനെ സ്നേഹിക്കുന്നവരാണ് ബ്രസീലുകാർ’.

ക്ലോവിസ് അക്കോസ്റ്റാ ഫെർണാണ്ടസിനെ കുറിച്ച്

അദ്ദേഹം 1990 ൽ തന്റെ ജോലി രാജിവെച്ച ശേഷം ബ്രസീൽ ടീമുമായി ഊര് ചുറ്റുകയാണ്. 1990 മുതൽ 7 ലോകകപ്പുകൾ,6 കോപ്പാ അമേരിക്ക, 4 കോൺഫിഡറേഷൻ കപ്പ്, ഒരു ഒളിമ്പിക്ക് മത്സരങ്ങൾ ഇതിനായി ക്ലോവിസ് അപ്പൂപ്പൻ 60 രാജ്യങ്ങളിൽ യാത്ര ചെയ്തു.