2002 ന് ശേഷം ലോകകപ്പ് ഫൈനലിൽ ലാറ്റിനമേരിക്കന്‍- യൂറോപ്യന്‍ പോരാട്ടം

single-img
11 July 2014

Fifa-World-Cup-Brazilസാവോ പോളോ: ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ലോകകപ്പ് കിരീടത്തിനായി ലാറ്റിനമേരിക്കന്‍- യൂറോപ്യന്‍ പോരാട്ടം നടക്കാൻ ദിവസങ്ങാൾ മാത്രം. ഷൂട്ടൗട്ടില്‍ ഹോളണ്ടിനെ തകര്‍ത്ത അര്‍ജന്റീന കലാശപ്പോരാട്ടത്തില്‍ ജര്‍മ്മനിയെ നേരിടും. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു അര്‍ജന്റീന- ജര്‍മ്മനി ഫൈനലിനാണ് മാരക്കാന സാക്ഷിയാകുക. 1990ല്‍ മറഡോണയുടെ അര്‍ജന്റീനയെ തകര്‍ത്താണ് ജര്‍മ്മനി ലോകകിരീടം ചൂടിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം മെസ്സിയുടെ നേതൃത്വത്തില്‍ ഒരു പകരം വീട്ടലിനുള്ള അവസരം കൂടിയാണ് അര്‍ജന്റീനയ്ക്കിത്.  1986-ൽ  അര്‍ജന്റീനന്‍ മണ്ണിലേക്ക് ലോകകിരീടം എത്തിയത്  ജര്‍മ്മനിയെ തകര്‍ത്തായിരുന്നു അന്നതിന് ചുക്കാൻ പിടിച്ചത്  മറഡോണയും.