വാലിൽ തൂങ്ങി ഇന്ത്യ

single-img
11 July 2014

kumar-shami-recordലണ്ടന്‍: അഞ്ചു ബൗളര്‍മാരെ ഇറക്കിയതിന് പഴികേട്ട് തുടങ്ങിയ ക്യാപ്റ്റന്‍ കൂളിന് ആശ്വാസമായ് ബൗളർമാർ. 11ാമനായി ഇറങ്ങിയ മുഹമ്മദ് ഷാമിയും ഒമ്പതാമനായി എത്തിയ ഭുവനേശ്വര്‍ കുമാറും അര്‍ധ ശതകം തികച്ചപ്പോള്‍ ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ 457 റണ്‍സ്.  ഇന്നലെ സെഞ്ച്വറി പിന്നിട്ട് മുരളി വിജയ്യും അര്‍ധ ശതകവുമായി ധോണിയും പുനരാരംഭിച്ചത് വാലറ്റം ഏറ്റെടുക്കുകയായിരുന്നു.

146 റണ്‍സെടുത്ത് വിജയ് പുറത്തായപ്പോള്‍ 82ല്‍ നില്‍ക്കെ ആന്‍ഡേഴ്സണ്‍ ധോണിയെ റണ്ണൗട്ടാക്കി. ശേഷമത്തെിയ രവീന്ദ്ര ജഡേജ 25 റണ്‍സെടുത്തും സ്റ്റുവര്‍ട്ട് ബിന്നിയും ഇശാന്ത് ശര്‍മയും ഓരോ റണ്ണുമായും മടങ്ങി.
അവസാന വിക്കറ്റില്‍ ഭുവനേശ്വറും ഷാമിയും ഒന്നിച്ചത്, ഇരുവരും ചേര്‍ന്ന് ഇന്ത്യയെ മികച്ച ടോട്ടലിലത്തെിച്ച ശേഷമാണ് ഭുവനേശ്വര്‍ മുഈന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്.
തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇംഗ്ളണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് നേടിയിട്ടുണ്ട്. ഒരു വിക്കറ്റ് ലഭിച്ചത് ഷമിക്കാണ് കുക്കിനെ ബൗൾഡാക്കുകയായിരുന്ന.