നിയുക്‌ത നാഗാലാന്റ്‌ ഗവര്‍ണര്‍ സ്‌ഥാനം നാളെ രാജി വെയ്‌ക്കുമെന്ന്‌ വക്കം പുരുഷോത്തമന്‍

single-img
10 July 2014

download (5)നിയുക്‌ത നാഗാലാന്റ്‌ ഗവര്‍ണര്‍ സ്‌ഥാനം നാളെ രാജി വെയ്‌ക്കുമെന്ന്‌ കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവ്‌ വക്കം പുരുഷോത്തമന്‍. തന്നോട്‌ ചോദിക്കാതെ നാഗാലാന്റിലേക്ക്‌ സ്‌ഥലം മാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ നടപടികയില്‍ പ്രതിഷേധിച്ചാണ്‌ രാജി വെയ്‌ക്കുന്നത്‌. അതേസമയം സജീവ രാഷ്‌ട്രീയത്തിലേക്ക്‌ മടങ്ങിവരുമെന്ന്‌ വ്യക്‌തമാക്കിയ അദ്ദേഹം തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്നും സൂചിപ്പിച്ചു. തന്നോട്‌ ചോദിക്കാതെയാണ്‌ നാഗാലാന്റിലേക്ക്‌ കേന്ദ്രസര്‍ക്കാര്‍ സ്‌ഥലം മാറ്റിയതെന്നും അതില്‍ പ്രതിഷേധിച്ച്‌ നാളെ രാജി വെയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.