തീഹാര്‍ ജയിലില്‍ നോമ്പെടുക്കുന്ന മുസ്ലീം തടവുകാര്‍ക്ക് പിന്തുണയുമായി 150 ഹിന്ദു തടവുകാര്‍ റംസാന്‍ വൃതമനുഷ്ഠിക്കുന്നു

single-img
10 July 2014

thiharമതേതരത്തിന്റെ ഉത്തമോദാഹരണമായ് തീഹാർ ജെയിൽ. തീഹാർ ജെയിലിൽ ഹിന്ദു മതവിശ്വസികളായ 150 തടവുകാർ റംസാൻ വ്രതമനുഷ്ടിക്കുന്ന മുസ്ലീം തടവുകാർക്ക് പിന്തുണ നൽകി വ്രതമനുഷ്ടിക്കുന്നു. 2,300 മുസ്ലീം തടവുകാരാണ് ഇപ്പോൾ തീഹാർ ജെയിലിൽ വ്രതമനുഷ്ടിക്കുന്നത്. ഈ വർഷത്തിൽ ജൂൺ 29-നാണ് റംസാൻ വ്രതം ആരംഭിച്ചത്. ആദ്യത്തെ ദിവസം മുതൽ തന്നെ ഹിന്ദു തടവുകാർ മുസ്ലീം തടവുകാരോടൊപ്പം വ്രതമനുഷ്ടിക്കുന്നുണ്ട്, ഇത് മാസപിറവി കാണുന്നത് വരെ തുടരുകയും ചെയ്യും.

ഇതിലൂടെ കാണിക്കുന്നത് തടവുകാർ തമ്മിലുള്ള ഒത്തുരുമയുടേയും ദൃഢബന്ധത്തിന്റേയും കഥയാണ്. അതുപോലെ തന്നെ വ്രതമനുഷ്ടിക്കുന്ന ഇരു കൂട്ടർക്കും ജെയിൽ അധികൃതർ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.
ഇവർക്കായി  ഇഫ്ത്താർ വിഭവങ്ങളും ഇടയത്താഴത്തിനുള്ള വിഭവങ്ങളും ജെയിൽ അധികൃതർ ഒരുക്കുന്നുണ്ട്.

പലതരം പഴങ്ങൾ, വിവിധതരം പലഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ ജെയിൽ അധികൃതർ എത്തിച്ച് കൊടുക്കുന്നുണ്ട്.
നിസാര കര്യത്തിന് വേണ്ടി ജാതിയിടേയും മതത്തിന്റേയും പേരിൽ കലഹിക്കുന്ന നമ്മുക്കേവർക്കും കണ്ടു പടിക്കാവുന്ന ഉത്തമ ഉദാഹരണമാണ് ഈ ജെയിൽ പുള്ളികൾ.