17 കാരന്‍റെ അശ്ലീലമെസേജ് കാമുകിയുടെ മാതാവിനുകിട്ടി; കുട്ടിയുടെ നഗ്നചിത്രം തെളിവെടുപ്പിനായി പോലീസ് ആവശ്യപ്പെട്ടു

single-img
10 July 2014

Sexting-Phoneയു.എസ്സില്‍ 15 കാരിയായ കാമുകിക്ക് കാമുകൻ സ്വന്തം സ്വകാര്യ ഭാഗത്തിന്റെ ചിത്രം മെസ്സേജായി അയച്ചതിന്‍റെ പേരില്‍ കുറ്റാരോപിതനായ 17 കാരന്‍റെ  നഗ്നചിത്രം പോലീസ് തെളിവിനായി ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മോബൈലിലുള്ള ചിത്രങ്ങളുമായി താരതമ്യപ്പെടുത്താനാണ് പോലീസ് നഗ്നചിത്രം ആവശ്യപ്പെട്ടത്. ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ അവയവം കൃത്രിമമായി ഉദ്ധരിപ്പിച്ച അവസ്ഥയിലുള്ള ചിത്രങ്ങളാണ്  പോലീസ് ആവശ്യപ്പെട്ടത്.

എന്നാല്‍ പോലീസിന്‍റെ ഈ നടപടി തങ്ങള്‍ക്കു ഉള്‍ക്കൊള്ളാനാവില്ലെന്നു പറഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്‌. ഇത് അസംബന്ധമാണെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയോട്  പോലീസ് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നത് ആദ്യമായാണെന്നു പ്രതിഭാഗം വക്കീൽ കോടതിയില്‍ വാദിച്ചു. നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നത്  കുട്ടിയുടെ  വ്യക്തി സ്വാതന്ത്രത്തെ വൃണപ്പെടുത്തുമെന്നും അവര്‍ വാദിച്ചു. കേസ്സിന്‍റെ വിചാരണ യു.എസ് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി വച്ചു.