സ്‌പെഷല്‍ സര്‍വീസസ് ആന്‍ഡ് ട്രാഫിക് എഡിജിപിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റു

single-img
10 July 2014

rishiസ്‌പെഷല്‍ സര്‍വീസസ് ആന്‍ഡ് ട്രാഫിക് എഡിജിപിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് സ്‌പെഷല്‍ സര്‍വീസസ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള കുറ്റകൃത്യങ്ങള്‍), ട്രാഫിക് പ്ലാനിംഗ് എന്നിവയുടെയും സ്ത്രീസുരക്ഷയ്ക്കായുളള നിര്‍ഭയ പദ്ധതിയുടെയും ചുമതലയുളള എഡിജിപിയായാണു നിയമനം.

ഇവയ്ക്കു പുറമേ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ്, കുട്ടികളുടെ അവകാശങ്ങള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റോഡപകടങ്ങളിലെ അടിയന്തര ഇടപെടലിനുള്ള പ്രഥമ ശുശ്രൂഷയ്ക്കുളള സ്‌മൈല്‍ പദ്ധതി , പോലീസ് ഉദ്യോഗസ്ഥര്‍ക്കുളള വ്യായാമ പരിശിലനത്തിനുള്ള ഷെയ്പ് പദ്ധതി, കുട്ടികള്‍ക്കു ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനുള്ള ക്ലീന്‍ ക്യാമ്പസ് സെയ്ഫ് കാമ്പസ് പദ്ധതി, പൗരാവകാശങ്ങള്‍ (സ്‌പെഷല്‍ സെല്‍, വനിതാ സെല്‍) ഹൈവേ പട്രോളിംഗിനെ സംബന്ധിച്ച പരാതികള്‍ എന്നിവയും അദ്ദേഹത്തിന്റെ ചുമതലയില്‍പ്പെടുന്നു.