കര്‍ത്താവ് ഇപ്പോഴത്തെ പോപ്പിനൊപ്പമാണെങ്കില്‍ അര്‍ജന്റീന ജയിക്കും, സ്ഥാനമൊഴിഞ്ഞ പോപ്പിനൊപ്പമാണെങ്കില്‍ ജര്‍മ്മനി ജയിക്കും; സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

single-img
10 July 2014

Poppeഅര്‍ജന്റീന ഷൂട്ടൗട്ടില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചതോടെ ഫൈനല്‍ചിത്രം വെളിവായി. അതോടെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. അതില്‍ ഏറ്റവും രസകരമായ ഒന്നാണ്, ഫൈനലില്‍ കര്‍ത്താവ് ഇപ്പോഴത്തെ പോപ്പിനൊപ്പമാണെങ്കില്‍ അര്‍ജന്റീനയും സ്ഥാനമൊഴിഞ്ഞ പോപ്പിനൊപ്പമാണെങ്കില്‍ ജര്‍മ്മനിയും ജയിക്കുമെന്ന ചില ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വാദഗതികള്‍.

ഇപ്പോഴത്തെ മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സ് അര്‍ജന്റീനക്കാരനും സ്ഥാനമൊഴിഞ്ഞ മാര്‍പ്പാപ്പ പോപ്പ് ബനഡിക്ട് പതിനാറാമന്‍ ജര്‍മ്മന്‍ സ്വദേശിയുമാണെന്നുള്ളതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടൊപ്പമാണ് കര്‍ത്താവ് തിരുമനസ്സെങ്കില്‍ അര്‍ജന്റീന കപ്പുയര്‍ത്തുമെന്നും എന്നാല്‍ അര്‍ജന്റീന ഫൈനലില്‍ തോല്‍ക്കുകയാണെങ്കില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമൊഴിയണമെന്നുമാണ് സോഷ്യല്‍ മീഡിയകളിലെ രസികന്‍മാര്‍ സൂചിപ്പിക്കുന്നത്.

അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള മത്സരമായി ഫൈനലിനെ കാണുന്നവരും കുറവല്ല.