നിര്‍മാണമേഖലയിലെ സ്തംഭനം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
10 July 2014

Niyamasabha1സംസ്ഥാനത്ത് തുടരുന്ന നിര്‍മാണമേഖലയിലെ സ്തംഭനം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. നിര്‍മാണമേഖലയിലെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന് സമയവും മനസുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. നിര്‍മാണമേഖലയിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണം. കരാറുകാരന്റെ കുടിശിക അടിയന്തരമായി തീര്‍ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.