നാട്ടിലേക്ക് പോയ ഭാര്യയെ തിരക്കിച്ചെന്ന കുമരേശന്‍ 12 വയസ്സുള്ള കുട്ടിക്കും ഭര്‍ത്താവിനുമൊപ്പം ഭാര്യ ജീവിക്കുന്നത് കണ്ട് ഞെട്ടി; ഭാര്യയുടെ തലയ്ക്കടിയേറ്റ് കുമരേശന്‍ ആശുപത്രിയില്‍

single-img
10 July 2014

kriഭാര്യയെ തിരക്കിച്ചെന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രഹരമേറ്റു ആശുപത്രിയിലായി. മൂന്നാര്‍ നല്ലതണ്ണി സ്വദേശിനിയായ കൃപയുടെ അടിയേറ്റ് രണ്ടാം ഭര്‍ത്താവ് കുമരേശനാണ് ആശുപത്രിയിലായത് .

ചെന്നൈയിലെ ഒരു സ്വകാര്യ പമ്പുസെറ്റു കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൃപ ടീ നഗറില്‍ തയ്യല്‍ നടത്തി വന്നിരുന്ന കുമരേശനുമായി അടുപ്പത്തിലാവുകയും 2013 നവംബര്‍ 11 ന് ഇവരുടെ വിവാഹം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ടുമാസത്തോളം തിരുപ്പൂരില്‍ ഒരുമിച്ചു താമസിച്ചിരുന്ന കൃപ കുമരേശനുമായ സൗന്ദര്യപ്പിണക്കത്തിന്റെ പേരില്‍ പിന്നീട് സ്വദേശമായ മൂന്നാറിലേക്കു മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പഴയ മൂന്നാറിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന കൃപ മൂന്നാറിലെ സ്വകാര്യ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ കുമരേശന്‍ കൃപയോട് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. കൃപയ്ക്ക് ഭര്‍ത്താവും 12 വയസ്സുള്ള കുട്ടിയുമുള്ള കാര്യം അപ്പോഴാണ് കുമരേശന്‍ അറിയുന്നത്. കുമരേശന്റെ ആവശ്യം കൃപയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും തുടര്‍ന്ന് വീട്ടുകാരും കുമരേശനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ കൃപ കുമരേശനെ ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

തലയ്ക്കടിയേറ്റ് ചോരവാര്‍ന്ന് റോഡരികില്‍ കിടന്ന കുമരേശനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. കുമരേശന്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃപയ്ക്കും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.