കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ആർ.രാംദാസിനെ മാറ്റി

single-img
10 July 2014

download (1)കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ആർ.രാംദാസിനെ മാറ്റി. ബാർ വിഷയത്തിൽ കെ.പി.സി.സി പ്രസിഡന് വി.എം. സുധീരനെ വിമർശിച്ചുകൊണ്ട് കത്തെഴുതിയ സാഹചരിയത്തിലാണ് നടപടി.

 

വി.എം സുധീരനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു രാംദാസിന്റെ തുറന്ന കത്ത്. സുധീരന്‍ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നെന്നും പാര്‍ട്ടി അച്ചടക്കത്തെകുറിച്ച് പറയാന്‍ സുധീരന് അര്‍ഹതയില്ളെന്നുമായിരുന്ന കത്തിലെ വിമര്‍ശവനം. ബാര്‍ വിഷയത്തില്‍ സുധീരന്‍ കടുംപിടിത്തം അവസാനിപ്പിക്കണം എന്നും കത്തിൽ പറഞ്ഞിരുന്നു .

 

അതേസമയം എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ നിർദ്ദേശ പ്രകാരമാണ് രാംദാസിനെതിരെ നടപടിയെടുത്തത്.