പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ക്ക്‌ പകരം നിലവിലുള്ള സ്‌കൂളുകള്‍ക്ക്‌ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

single-img
10 July 2014

download (4)പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ക്ക്‌ പകരം നിലവിലുള്ള സ്‌കൂളുകള്‍ക്ക്‌ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സംസ്‌ഥാനത്ത്‌ 148 പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ ആരംഭിക്കാന്‍ നേരത്തേ ഹൈക്കോടതി സര്‍ക്കാരിന്‌ അനുമതി നല്‍കിയിരുന്നു.

 
എന്നാല്‍ പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നതിലുള്ള സാമ്പത്തിക ബാധ്യത പരിഗണിച്ച്‌ സര്‍ക്കാര്‍ ഇതു ബാച്ചുകളാക്കി മാറ്റുകയായിരുന്നു.ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിലനില്‍ക്കെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറ്റൊരു തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചതിനാലാണ്‌ പുതിയ തീരുമാനം റദ്ദാക്കിക്കൊണ്ട്‌ കോടതി വിധി വന്നിരിക്കുന്നത്‌.