മോഡി കാശ്മീരിലെ ജനഹൃദയം കീഴടക്കിയെന്ന് പറയാറായിട്ടില്ലെന്ന് ഒമര്‍ അബ്ദുള്ള

single-img
10 July 2014

omarനരേന്ദ്ര മോദി ജമ്മു-കാശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയെന്ന് പറയാന്‍ സമയമായിട്ടില്ല എന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന മന്ത്രി അടുത്തയിടെ നടത്തിയ സന്ദര്‍ശനത്തിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇങ്ങനെ പ്രതികരിച്ചത്. ഒരുമാസം മാത്രമായ സര്‍ക്കാറിനേക്കുറിച്ച് അഭിപ്രായം പറയാനാവില്ലെന്നും, ജനഹൃദയങ്ങളെ കീഴടക്കിയോ എന്ന കാര്യം കാത്തിരുന്ന് കാണാമെന്നും അബ്ദുള്ള അഭിപ്രായപ്പെട്ടു.