ഐറ്റം ഡാൻസ് നടിമാരുടെ പട്ടികയിലേക്ക് കാജൾ അഗർവാളും?

single-img
10 July 2014

imagesഐറ്റം ഡാൻസ് ആടിത്തകർത്തവരായ തെന്നിന്ത്യൻ നടിമാരായ തമന്ന,​ ശ്രുതി ഹാസൻ എന്നിവരുടെ പട്ടികയിലേക്ക് നടി കാജൾ  അഗർവാളും എത്തുന്നു.
തെന്നിന്ത്യൻ സിനിമയിലെ ‘വിവാദ’ നായിക അഞ്ജലി നായികയാവുന്ന ഗീതാഞ്ജലി എന്ന സിനിമയിലാണ് കാജൽ ഐറ്റം ഡാൻസ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. നടി സാമന്തയെയാണ് ഈ ഐറ്റം ഡാൻസിനായി നിർമാതാക്കൾ ആദ്യം സമീപിച്ചതെന്നായിരുന്നു വാർത്തകൾ.

 

അതേസമയം നിർമാതാക്കളുമായുള്ള ചർച്ചകൾ നടന്നു വരികയാണെന്നാണ് കാജലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എല്ലാം ശരിയാവുകയാണെങ്കിൽ ഒരു ഐറ്റം നമ്പറിൽ ആദ്യമായാവും കാജൾ  പ്രത്യക്ഷപ്പെടുക.