വ്യവസായ മേഖലയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്കി മോദി സര്‍ക്കാരിന്റെ കന്നിബജറ്റ്

single-img
10 July 2014

Budgetവ്യവസായ മേഖലയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്കി ധനകാര്യനിയന്ത്രണം, വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം മോദി സര്‍ക്കാരിന്റെ കന്നിബജറ്റ്

പ്രധാന നിര്‍ദേശങ്ങള്‍

* ആദായ നികുതി പരിധി രണ്ടരലക്ഷമാക്കി ഉയര്‍ത്തി

* മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദായ നികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്നും മൂന്നു ലക്ഷമാക്കി

* 80-സി പ്രകാരമുള്ള നികുതി ഇളവ് പരിധി ഒരു ലക്ഷത്തില്‍ നിന്നും ഒന്നരലക്ഷം രൂപയാക്കി ഉയര്‍ത്തി

* കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ. ഇതില്‍ 161.79 കോടി രൂപ വിദേശവായ്പ.

* കോര്‍പ്പറേറ്റുകള്‍ നല്‍കേണ്ട നികുതി പഴയ രീതിയില്‍ തുടരും.

* ആദായ നികുതിയുടെ ഘടനയിലും മാറ്റമില്ല.

* ഭവനവായ്പ പലിശ ഇളവ് രണ്ടു ലക്ഷമാക്കി.

* 16 പുതിയ ആദായ നികുതി സേവാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങും.

* റബര്‍ ബോര്‍ഡിന് 157.50 കോടി രൂപ

* ഫാക്ടിന് 42.66 കോടി രൂപ

* കൊച്ചി പ്രത്യേക സാമ്പത്തികമേഖലയ്ക്ക് 6.80 കോടി രൂപ

* കയര്‍ വികസനത്തിന് 82.35 കോടി രൂപ

* തേയില ബോര്‍ഡിന് 117.50 കോടി

* കോഫി ബോര്‍ഡിന് 121.80 കോടി,

* കശുവണ്ടി വികസനത്തിന് നാലുകോടി രൂപ

* കോര്‍പ്പറേറ്റുകള്‍ നല്‍കേണ്ട നികുതി പഴയ രീതിയില്‍ തുടരും.

* രാജ്യത്തെ ഏഴു നഗരങ്ങളില്‍ വ്യവസായ സ്മാര്‍ട്‌സിറ്റി നിര്‍മിക്കും

* ദേശീയ വ്യാവസായിക ഇടനാഴിക്ക് 100 കോടി

* വസ്ത്രനിര്‍മാണമേഖലയില്‍ പ്രത്യേക ക്ലസ്റ്റര്‍

* നൂറു സ്മാര്‍ട്‌സിറ്റികള്‍ വികസിപ്പിക്കാന്‍ 7,060 കോടി രൂപ

* ചെറുകിട വ്യവസായ, കൈത്തറി മേഖലകള്‍ക്കു പ്രത്യേക പദ്ധതി

* ഗ്രാമീണയുവാക്കള്‍ക്കായി സ്റ്റാര്‍ട്ട് അപ് പദ്ധതി

* പട്ടികജാതി സംരംഭകര്‍ക്ക് 200 കോടിയുടെ പദ്ധതി

* അത്യാധുനിക സൗരോര്‍ജ പദ്ധതികള്‍ക്ക് 500 കോടി

* സ്ത്രീസംരംഭകര്‍ക്ക് പ്രത്യേകപദ്ധതി

* പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തി.

* ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കി ഉയര്‍ത്തി.

* നിര്‍മ്മാണ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും.

* പിപിപി മോഡലില്‍ കൂടുതല്‍ മേഖലയില്‍ സ്വകാര്യ വത്കരണം നടത്തുവാനുള്ള ശ്രമങ്ങള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കും

* ഇന്ധന രാസവളങ്ങള്‍ക്കു നിലവില്‍ നല്‍കുന്ന സബ്‌സിഡിയെ കുറിച്ച് പുനപരിശോധന നടകും.

* രാജ്യത്ത് ഒഴുകുന്ന കള്ളപ്പണം തടയാന്‍ നടപടി സ്വീകരിക്കും

* കാര്‍ഷികമേഖലയ്ക്ക് 1,000 കോടി രൂപയുടെ പദ്ധതി

* പുതിയ രാസവളനയം നടപ്പാക്കും

* കിസാന്‍ വികാസ് പത്ര സമ്പാദ്യ നിക്ഷേപപദ്ധതി തിരികെ കൊണ്ടുവരും

* ചെലവ് കുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാ വ്യവസ്ഥകളില്‍ ഇളവ്

* എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ നിരക്ക് 1000 രൂപയാക്കും

* സ്ത്രീകളുടെ സുരക്ഷയ്ക്ക് വന്‍ നഗരങ്ങളില്‍ 500 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും

* പ്രധാന മന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിക്കായി 14380 കോടി രൂപ

* കേരളത്തിന് എയിംസ് ഇല്ല

* കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിക്ക് പുതിയ ഐഐടികള്‍ അനുവദിക്കും

* ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കായി ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍

* ബേട്ടി ബച്ചാവോ ബേട്ടി പഠാവോയ്ക്ക് 100 കോടി രൂപയും പ്രഖ്യാപിച്ചു.

* കാര്‍ഷികവായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പ്

* കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി കുറഞ്ഞ പലിശനിരക്കില്‍ വായ്പ

* കൂട്ടുകൃഷി സംരംഭങ്ങള്‍ക്ക് നബാര്‍ഡ് വഴി സഹായം.

* കാര്‍ഷിക മേഖലയില്‍ നബാര്‍ഡ് വഴി ദീര്‍ഘകാല വായ്പാഫണ്ട്,

* മത്സ്യകൃഷിക്ക് 50 കോടി രൂപ,

* 100 മണ്ണുപരിശോധനാ കേന്ദ്രങ്ങള്‍

* ഇന്ധനരാസവള മേഖലയിലെ സബ്‌സിഡി പുനപരിശോധിക്കും

* കര്‍ഷകര്‍ക്കായി പുതിയ ടിവി ചാനല്‍ തുടങ്ങും. ഇതിനായി 100 കോടി രൂപ വകയിരുത്തി.

* 2000 കാര്‍ഷികവിതരണ സംരംഭങ്ങള്‍ക്ക് 200 കോടി രൂപ നല്കും

* നഗരങ്ങള്‍ വികസിപ്പിക്കുവാന്‍ 50,000 കോടി രൂപ

* ഗംഗാ ശുചീകരണത്തിന് 4400 കോടി രൂപ

* തുറമുഖ വികസനത്തിന് 11300 കോടി രൂപ, 16 പുതിയ തുറമുഖങ്ങള്‍ കൂടി രാജ്യത്ത് നിര്‍മ്മിക്കും

* തൂത്തുക്കുടി തുറമുഖം വികസിപ്പിക്കുന്നതിന് പ്രത്യേക സഹായം

* ബജറ്റില്‍ വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക സഹായമില്ല

* ലൈംഗിക ബോധവല്ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

* വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ പദ്ധതിക്കായി 1000 കോടി രൂപ

* പ്രതിരോധ മേഖലയ്ക്ക് 229000 കോടി രൂപ

* യുദ്ധ സ്മാരകങ്ങളും മ്യൂസിയവും നിര്‍മ്മിക്കാന്‍ 100 കോടി

* മാവോയിസ്റ്റ് മേഖലയ്ക്ക് കൂടുതല്‍ ഫണ്ട്

* അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 2250 കോടി രൂപ

* ദേശീയ പോലീസ് സ്മാരകം സ്ഥാപിക്കുന്നതിനു പ്രത്യേക ഫണ്ട്

* ബാധ്യത ഉണ്ടാക്കുന്ന ഒരു നികുതിനിര്‍ദേശവും കൊണ്ടുവരില്ല

* നികുതി നയം നിക്ഷേപസൗഹൃദമാക്കും

* ആദായനികുതി പരിഹാര കമ്മീഷന്‍ രൂപീകരിക്കും

* എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപ

* രാജ്യത്ത് ഉന്നതനിലവാരമുള്ള 100 നഗരങ്ങള്‍

* ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ-വിസ സംവിധാനം

* യുവജനങ്ങള്‍ക്കായി സ്‌കില്‍ ഇന്ത്യാ ദേശീയ നൈപുണ്യ പദ്ധതി

* ശുചിത്വമേഖലയ്ക്ക് സ്വഛ് ഭാരത് അഭിയാന്‍ പദ്ധതി

* ദീന്‍ദയാന്‍ ഊര്‍ജവിതരണ പദ്ധതിക്ക് 500 കോടി

* പൊതുമേഖലാ ബാങ്കുകളുടെ ഓഹരി നേരിട്ടുവാങ്ങാം

* പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി (ഗുജറാത്ത് സര്‍ക്കാരിന്)

* പട്ടികജാതി വികസനത്തിന് 50,548 കോടി

* ഇപിഎഫ് കുറഞ്ഞ പലിശ 1,000 രൂപയാക്കി

* അന്ധരെ സഹായിക്കാന്‍ ബ്രെയില്‍ ലിപിയുള്ള കറന്‍സി

* ഗ്രാമീണമേഖലകളില്‍ വൈദ്യുതി ഉറപ്പാക്കാന്‍ ഗ്രാമജ്യോതി യോജന

* കുടിവെള്ള പദ്ധതിക്ക് 3,600 കോടി

* ഭക്ഷ്യമേഖലയിലെ സബ്‌സിഡി പുനപരിശോധിക്കും

* എയിംസ് ആശുപത്രികള്‍ക്കായി 500 കോടി

* നഗരവികസന പദ്ധതികള്‍ക്ക് 50,000 കോടി

* ഗ്രാമീണ മേഖലയില്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിക്ക് 500 കോടി

* മദ്രസയ്ക്ക് 100 കോടി

* മാനസിക വൈകല്യമുള്ളവര്‍ക്ക് ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട്

* കുടിവെള്ള പദ്ധതികള്‍ക്ക് 3,600 കോടി

* തെലുങ്കാനയിലും ഹരിയാനയിലും പുതിയ കാര്‍ഷിക സര്‍വകലാശാല

* കമ്യൂണിറ്റി റേഡിയോയ്ക്ക് 100 കോടി

* മാതൃകാ ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങും

* ലക്‌നോ അഹമ്മദാബാദ് മെട്രോയ്ക്ക് 100 കോടി

* അസംഘടിത മേഖലകളിലെ തൊഴിലാളികള്‍കത്ക് പ്രതിമാസം 1,000 രൂപ പെന്‍ഷന്‍

* കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക സമിതി

* നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി രൂപ

* തൊഴിലുറപ്പു പദ്ധതി ഇനി ശ്യാമപ്രസാദ് മുഖര്‍ജി റോസ്ഗര്‍ യോജന

* അത്യാധുനിക സൗരോര്‍ജ പദ്ധതികള്‍ക്ക് 500 കോടി

* ഗംഗാശുചിത്വ പദ്ധതിക്ക് 4,400 കോടി

* ദേശീയ നദീസംയോജന പദ്ധതി നടപ്പാക്കും

* മാവോയിസ്റ്റ് മേഖലയില്‍ കൂടുതല്‍ ഫണ്ട്

* എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മന്ത്രാരലയങ്ങളും ഇ-പ്ലാറ്റ്‌ഫോം വഴി ബന്ധിപ്പിക്കും

* പൈതൃകനഗര സംരക്ഷണത്തിന് 200 കോടി

* ദേശീയ കായിക അക്കാദമി സ്ഥാപിക്കും

വില കുറയുന്നവ

* കംപ്യൂട്ടറുകള്‍

* മൊബൈല്‍ ഫോണ്‍

* ഇന്ത്യന്‍നിര്‍മിത എല്‍സിഡി, എല്‍ഇഡി ടിവി

* സോളാര്‍ പാനല്‍

* സോപ്പുകള്‍, ബാറ്ററികള്‍

* ചെരുപ്പ്, എണ്ണ ഉല്പന്നങ്ങള്‍

* പായ്ക് ചെയ്ത ഭക്ഷണങ്ങള്‍
വില കൂടുന്നവ

* റെഡിമെയ്ഡ് വസ്ത്രങ്ങള്‍

* ശീതള പാനീയങ്ങള്‍

* എണ്ണ ഉല്പന്നങ്ങള്‍

* സിരഗറ്റ്

* സ്റ്റീല്‍

* പുകയില ഉത്പന്നങ്ങള്‍

* ഡയമണ്ട്