ഇന്ത്യന്‍ നിര്‍മിത ടിവികള്‍ക്ക് വില കുറയും; സിഗരറ്റിനും സ്റ്റീലിനും വില കൂടും

single-img
10 July 2014

Budgetഇന്ത്യന്‍നിര്‍മിത എല്‍സിഡി, എല്‍ഇഡി ടിവികള്‍ സോപ്പുകള്‍ ബാറ്ററികള്‍ എന്നിവയ്ക്ക് വില കുറയും. സോളാര്‍ പാനലിനും കംപ്യൂട്ടറുകള്‍ക്കും വിലകുറയും. അതേസമയം സ്റ്റീലിനും ഇറക്കുമതി ചെയ്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും വില കൂടും.

വില കൂടുന്ന മറ്റ് ഉല്പന്നങ്ങള്‍: റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വജ്രം, പാന്‍മസാല, സിഗരറ്റ്, പുകയില ഉല്പന്നങ്ങള്‍, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍

വില കുറയുന്ന ഉത്പന്നങ്ങള്‍: മൊബൈല്‍ ഫോണ്‍, ചെരുപ്പ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, എണ്ണ ഉല്പന്നങ്ങള്‍, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍