നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ പൊതു ബജറ്റ് ഇന്ന്

single-img
10 July 2014

arun_jaitley_1404932613_540x540നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നു രാവിലെ 11ന് അവതരിപ്പിക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുളള നടപടികള്‍ക്കാകും ബജറ്റില്‍ പ്രാധാന്യം നല്‍കുക. പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപപരിധി 51 ശതമാനമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

 

പണപ്പെരുപ്പം വീണ്ടും ഉയരുന്നത് ഒഴിവാക്കാന്‍ കാര്യമായ ശ്രമം ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവും. ഇതിനായി കൂടുതല്‍ ധനസമാഹരണത്തിനു നീക്കം നടത്തുന്നതിനൊപ്പം അധികചെലവുകള്‍ പരമാവധി കുറയ്ക്കാനുമാവും ധനമന്ത്രി ശ്രമിക്കുക. ഇതിന്റെ ഭാഗമായി ഡീസലിന്റെ ഒഴികെയുളള എക്സൈസ് തീരുവയില്‍ കാര്യമായ മാറ്റമുണ്ടാകില്ല.

 
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ അധിക ധനസമാഹരണത്തിനും നീക്കമുണ്ടായേക്കും.ജലസേചന പദ്ധതികള്‍ നടപ്പാക്കി കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കു തുടക്കമിട്ടേക്കും.വ്യവസായ മേഖലയ്ക്കു പ്രത്യേക നികുതി ഇളവുകള്‍ പ്രതീക്ഷിക്കാം.

 

പ്രതിരോധമേഖല, നിര്‍മാണ മേഖല തുടങ്ങിയവയില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തും. നികുതി രഹിത വരുമാനത്തിന്റെ പരിധി മൂന്നു ലക്ഷമായി ഉയര്‍ത്തിയേക്കും. ഭവനവായ്പയ്ക്കു നല്‍കുന്ന നികുതി ഇളവ് മൂന്നു ലക്ഷമായി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.