മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പടക്കനിര്‍മാണക്കമ്പനികളിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു

single-img
10 July 2014

249070-wall-collapse-snehil-sakhare-dnaമഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പടക്കനിര്‍മാണക്കമ്പനികളിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു. അഞ്ച് സ്ത്രീകളും അഞ്ച് വയസ്സുള്ള കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. ആറുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് രണ്ട് കമ്പനികളിൽ അപകടമുണ്ടായത്.

 

 

അജയ് ഫര്‍ത്താദ് (22), മിലിന്ദ് മക്ഷ (26), ലത്തീഫ പത്താന്‍ (45), സബീന പത്താന്‍ (35), ആമിന മുജ്വര്‍ (65) താഹിറ മുലാനി (40), റബ്ബാന പത്താന്‍ (35), തോറ പത്താന്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്. മിന്നലേറ്റതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. മിന്നലിന്റെ ആഘാതത്തില്‍ ഇരുകമ്പനികളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു.