അരുണ്‍കുമാറിനെതിരേ കേസെടുക്കണമെങ്കില്‍ കൂടുതല്‍ തെളിവുവേണം: വിജിലന്‍സ് ഡയറക്ടര്‍

single-img
10 July 2014

arunkumar1പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേയുള്ള ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നു വിജിലന്‍സ് ഡയറക്ടര്‍. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ കണെ്ടത്തുന്നതിനായി വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ആരോപിച്ച ക്രമക്കേടുകളിലാണു വിശദമായ അന്വേഷണം വേണമെന്നു നിര്‍ദേശിച്ചത്.