ലണ്ടനില്‍ മഹാത്മാഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത് സിക്കുകാര്‍ തടഞ്ഞു

single-img
10 July 2014

Gandhiലണ്ടനിലെ  പാര്‍ലമെന്റി വളപ്പില്‍   മഹാത്മാഗാന്ധിയുടെ പ്രതിമ  സ്ഥാപിക്കുന്നത്  അവിടത്തെ  പൊതു ക്ഷേമ പ്രവര്‍ത്തന സംഘടനയുടെ  നേതൃത്വത്തിലുള്ള സിക്കുകാര്‍ തടഞ്ഞു. എസ്. എഫ് മുഖ്യനായ അമൃക്സിംഗ്  ആണ് ഇക്കാര്യം  മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത് . ലണ്ടനില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തി  അവിടത്തെ  സാംസ്കാരികക്ഷേമവകുപ്പ്   സെക്രട്ടറിക്ക്  കത്തയച്ചിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി .

കഴിഞ്ഞ ജൂണില്‍ ലീസെസ്സ്റ്ററിലെ  മഹാത്മജിയുടെ പ്രതിമ  1984 ല്‍ അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്ര പട്ടാള നടപടിയോടുള്ള പ്രതിഷേധമായി സിക്ക്  അക്രമികള്‍ തകര്‍ത്തിരുന്നു. എന്നാല്‍ അതിനു പ്രായശ്ചിത്തം  എന്ന തരത്തില്‍ ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രി  അവിടത്തെ പാർലമെന്റ് വളപ്പിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് രണ്ടു ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിക്കുകാരുടെ പുതിയ നടപടി.