വിദ്യാര്‍ഥികളെ കുത്തിനിറച്ചുവന്ന ഓട്ടോറിക്ഷയില്‍നിന്ന് വിദ്യാര്‍ഥിനി തെറിച്ച് ദേശീയപാതയില്‍ വീണ് തലയ്ക്ക് പരിക്കേറ്റു

single-img
9 July 2014

download (17)പ്രീ-പ്രൈമറി വിദ്യാര്‍ഥികളെ കുത്തിനിറച്ചുവന്ന ഓട്ടോറിക്ഷയില്‍നിന്ന് വിദ്യാര്‍ഥിനി തെറിച്ച് ദേശീയപാതയില്‍ വീണ് തലയ്ക്ക് പരിക്കേറ്റു . കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷന്‍ ശ്രീബുദ്ധ പ്രീ-പ്രൈമറി സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനി നേഹ(5)യ്ക്കാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര വടക്ക് സുചീഷ് ഭവനില്‍ സുചീഷ് കുമാറിന്റെയും ധന്യയുടെയും മകളാണ്. ഓട്ടോ ഡ്രൈവര്‍ സജു(56)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

സ്‌കൂളില്‍നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പതിനഞ്ച് വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.

 

ദേശീയപാതയില്‍ എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന്‍ ഓഫീസിന് മുന്‍വശത്ത് എത്തിയപ്പോഴാണ് നേഹ ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണത്. വിദ്യാര്‍ഥി വീണതറിയാതെ ഓട്ടോറിക്ഷ മുന്നോട്ടുപോയി. റോഡില്‍ വീണുകിടന്ന വിദ്യാര്‍ഥിയെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ് റോഡില്‍നിന്ന് എടുത്തുമാറ്റിയത്. കുറേദൂരം മുന്നോട്ടുപോയശേഷമാണ് ഓട്ടോറിക്ഷ തിരിച്ചുവന്നത്. തുടര്‍ന്ന് അതേ ഓട്ടോയില്‍ത്തന്നെ വിദ്യാര്‍ഥിനിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.