പുകയില ഉപയോഗത്തെത്തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കായി മലയാളികള്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് 545 കോടി

single-img
9 July 2014

download (3)പുകയില ഉപയോഗത്തെത്തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കായി മലയാളികള്‍ പ്രതിവര്‍ഷം 545 കോടി രൂപ ചെലവഴിക്കുന്നതായി പഠനം. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിൽ ആണ് ഇകാര്യം പുറത്ത് വന്നത് .കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ലോകാരോഗ്യസംഘടനയുടെയും സഹായത്തോടെയാണ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പഠനം നടത്തിയത്.

 

കേരളത്തില്‍ 15 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 21.4 ശതമാനം പേരും പുകയില ഏതെങ്കിലും ഒരു രൂപത്തില്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്നവരില്‍ 42 ശതമാനം പേരും നേരിട്ടല്ലെങ്കിലും വീട്ടിലെ പുകവലിക്കാരുടെ സഹവാസത്താല്‍ പുകയിലയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു.

 

226 കോടിയോളം രൂപയാണ് പുകവലിക്കാര്‍ ഹൃദ്രോഗ ചികിത്സക്കായി കേരളത്തില്‍ ചെലവഴിക്കുന്നത്. ശ്വാസകോശരോഗത്തിന്റെ ചികിത്സക്കായി 198 കോടിരൂപയും ക്ഷയരോഗചികിത്സക്കായി 67 കോടിരൂപയും ക്യാന്‍സര്‍ ചികിത്സക്കായി 55 കോടി രൂപയും പുകവലിക്കാര്‍ ചെലവഴിച്ചതായി ഫൗണ്ടേഷന്‍ പറയുന്നു.