അഗസ്റ്റവെസ്റ്റ്‌ലാണ്ട് വി.വി.ഐ.പി കോപ്റ്റർ ഇടപാട്:ആന്ധ്രാ ഗവർണർ ഇ.എസ്.എൽ. നരസിംഹനെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും

single-img
9 July 2014

download (16)അഗസ്റ്റവെസ്റ്റ്‌ലാണ്ട് വി.വി.ഐ.പി കോപ്റ്റർ ഇടപാട് കേസുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രാ ഗവർണർ ഇ.എസ്.എൽ. നരസിംഹനെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും.

 

ഇടപാട് നടക്കുന്ന സമയത്ത് ഇന്റെലിജൻസ് ബ്യൂറോയുടെ തലവനായിരുന്നു നരസിംഹൻ. അഗസ്റ്റവെസ്റ്റ്‌ലാണ്ടിന് ടെൻഡറിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിന് കോപ്റ്ററിന്റെ സാങ്കേതിക നിബന്ധനകളിൽ ഇളവുചെയ്തുകൊടുത്തു എന്നാണ് ആരോപണം.

 

കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യുന്ന മൂന്നാമത്തെ ഗവർണറാണ് നരസിംഹൻ. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന എം.കെ. നാരായണനെയും ഗോവ ഗവർണറായിരുന്ന ബി.വി.വാഞ്ചുവിനെയുമാണ് നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തത്. ഇരുവരും പിന്നീട് രാജിവയ്ക്കുകയുണ്ടായി.