റെയിൽവേ ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ നിയമസഭ സംയുക്ത പ്രമേയം പാസാക്കി

single-img
9 July 2014

imagesറെയിൽവേ ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ നിയമസഭ സംയുക്ത പ്രമേയം പാസാക്കി. എം.പിമാരും സംസ്ഥാന സർക്കാരും മറ്റു രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

 

രാവിലെ ചോദ്യാത്തരവേളയ്ക്ക് ശേഷമാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചത്. തുടർന്ന് പ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മതിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നര മണിയോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്‌ സംയുക്ത പ്രമേയം അവതരിപ്പിച്ചത്‌.

 

അതേസമയം അവഗണനയ്ക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നും ബഡ്ജറ്റ് തയ്യാറാക്കിയ ശേഷമാണ് ആവശ്യങ്ങള്‍ അറിയിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കുന്നതിൽ വീഴ്ച വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.