ഉത്തർ പ്രദേശിൽ സിഗരറ്റ് നൽകാൻ വിസമ്മതിച്ച യുവാവിനെ കൂട്ടുകാർ ചേർന്ന് വെടിവച്ചു കൊന്നു

single-img
9 July 2014

download (15)ഉത്തർ പ്രദേശിൽ സിഗരറ്റ് നൽകാൻ വിസമ്മതിച്ച യുവാവിനെ രണ്ട് കൂട്ടുകാർ ചേർന്ന് വെടിവച്ചു കൊന്നു .  ഖാസിയാബാദിലെ സിയാനി ഗേറ്റ് എന്ന സ്ഥലത്ത് ജൂലൈ ഒന്നാം തീയതിയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. കൃത്യത്തിനു ശേഷം പ്രതികളായ പ്രദീപ് കുമാർ,​ രാഹുൽ എന്നിവർ ഓടി രക്ഷപ്പെട്ടു. ഇരുവരെയും പൊലീസ് ചൊവ്വാഴ്ച പിൻതുടർന്ന് പോലീസ്  പിടികൂടുകയായിരുന്നു.  കൃത്യത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു നാടൻ തോക്കും 4 തിരകളും  പിടിച്ചെടുത്തു.