മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയ​ർത്താനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

single-img
9 July 2014

download (2)മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയ​ർത്താനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത . മുല്ലപ്പെരിയാർ പ്രശ്നത്തിൽ എ.ഡി.എം.കെ സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണ് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടാൻ സഹായിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.

 

ജലനിരപ്പ് ഉയർത്താനുള്ള വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയ കാര്യം തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കരുണാനിധി ജയലളിതയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

 

എന്നാൽ ജലനിരപ്പ് 142 അടിയാക്കുന്നത് തീരുമാനിക്കാനുള്ള സമിതി യോഗം ചേരുന്നത് സ്റ്റേ ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയിൽ നൽകിയ പുന:പരിശോധനാ ഹർജിയിൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജയലളിത ചൂണ്ടിക്കാട്ടി.