കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി എയിംസ് ആശുപത്രികള്‍ സ്ഥാപിക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി

single-img
9 July 2014

download (18)കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി എയിംസ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. പദ്ധതിക്ക് വേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സംസ്ഥാനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. സംസ്ഥാനം സ്ഥലം കണ്ടെത്തി നല്‍കുന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ വേഗത്തിലാകും. കേരളത്തിന് പുറമെ ദില്ലി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് എയിംസ് മാതൃകയില്‍ ആശുപത്രികള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.