ബിജെപി ആസ്ഥാനത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ബാഗുകള്‍ കണ്ടെത്തി

single-img
9 July 2014

bjp-office_350_070914094206ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ബാഗുകള്‍ കണ്ടെത്തി. രാവിലെയാണ് അശോകാറോഡിലുള്ള ആസ്ഥാനത്തിന്റെ ഗേറ്റിന് പുറത്ത് നിന്ന് രണ്ട് ട്രാവല്‍ ബാഗുകളും ഒരു ലേഡീസ് ബാഗും ഗാര്‍ഡുകള്‍ കണ്ടെത്തിയത്.

 

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടര്‍ന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.