എ.ജിക്ക് നൽകിയ കേക്കിൽ പൂപ്പൽ അംബ്രോസിയ ബേക്കറികൾ പൂട്ടിച്ചു

single-img
9 July 2014

ambrosia-tryeryeതിരുവനന്തപുരത്ത് അംബ്രോസിയ ബേക്കറികൾ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി. പഴകിയ കേക്കുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.സ്പെൻസർ ജംഗ്ഷൻ, ബേക്കറി ജംഗ്ഷനിലെ പ്രൊഡക്‌ഷൻ സെന്റർ, കവടിയാർ, പട്ടം തുടങ്ങിയ ഇടങ്ങളിലെ വില്പനശാലകളാണ് പൂട്ടിച്ചത്. ബേക്കറി ജംഗ്ഷനിലെ പരിശോധനയ്ക്ക് ഫുഡ് സേഫ്ടി കമ്മിഷണർ ടി.വി. അനുപമ നേരിട്ടെത്തിയാണു നടപടി സ്വീകരിച്ചത്

എ.ജിയുടെ പരാതിയെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് അംബ്രോസിയ ബേക്കറികളിൽ വൈകിട്ട് പരിശോധന നടത്തിയത്. ഇന്നലെ എജിയുടെ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത സാന്റ്‌വിച്ചില്‍ പൂപ്പല്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തിയത്.കരളിന് ദോഷകരമായി ബാധിക്കുന്ന തരം പൂപ്പലാണ് കേക്കിലുണ്ടായിരുന്നത്. സാമ്പിളെടുത്ത് പരിശോധനയ്ക്ക് വിട്ടു.