താന്‍ ഭാവനയെ വിവാഹം ചെയ്യില്ലെന്ന് അനൂപ് മേനോന്‍

single-img
9 July 2014

anoop-rtyrt6umenon-and-bhavana-in-angry-babies-1ഭാവനയുമായി പ്രണയത്തിലല്ലെന്നും അവളെ ഞാന്‍ കെട്ടില്ലെന്നും ഞങ്ങള്‍ തമ്മിലുള്ളത് നല്ലൊരു സൗഹൃദമാണെന്നും നടന്‍ അനൂപ് മേനോന്‍.

ഭാവന അടുത്ത വർഷം വിവാഹിതയാകുമെന്നും എന്നാൽ അത് വേറൊരാളെയാണെന്നും അനുപ് മേനോൻ പറഞ്ഞു.കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണു അനൂപ് മേനോൻ നിലപാട് വ്യക്തമാക്കിയത്.

തന്റെ വിവാഹം തീരുമാനിച്ചാല്‍ ഉറപ്പായും എല്ലാവരെയും അറിയിക്കും. സമീപഭാവിയില്‍ വിവാഹം ഉണ്ടാവുമോയെന്ന് പറയാനാവില്ലെന്നും എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ ഈ വര്‍ഷം അല്ലെങ്കില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാവാം. സിനിമാ രംഗത്ത് നിന്ന് തന്നെ വിവാഹം കഴിക്കണം എന്ന വാശിയൊന്നുമില്ലെന്നും അനൂപ് മേനോൻ പറഞ്ഞു