റെയിൽ ബജറ്റിലെ അവഗണന: നിയമസഭയിൽ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

single-img
9 July 2014

Oommen chandy-2റെയിൽവേ ബജറ്റിൽ കേന്ദ്രം കേരളത്തോട് കാണിച്ച അവഗണനയെ കുറിച്ച് നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷത്ത് നിന്ന് എസ്.ശർമ്മയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ചർച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റെയില്‍വെ ബജറ്റിന് മുന്നോടിയായി കേരളസര്‍ക്കാരും കേരളത്തിലെ എംപിമാരും റെയില്‍വെമന്ത്രി സദാനന്ദഗൗഡയുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉദാസീനത കാണിച്ചുവെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

അത് കൊണ്ട് തന്നെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ധനബില്ലിന്റെ ചർച്ചയ്ക്ക് ശേഷം റെയിൽവേ ബജറ്റിനെ കുറിച്ച് ഇന്ന് തന്നെ സഭയിൽ പ്രത്യേക ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു