യു.പിയില്‍ പീഡന പരമ്പര തുടരുന്നു; പീഡനത്തിനിരയായ നാലുപെൺകുട്ടികളിൽ ഒരാൾ മൂന്ന് വയസ്സുകാരി

single-img
9 July 2014

rapeഉത്തര്‍പ്രദേശില്‍ നാല് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി. പീഡനത്തിനിരയായവരിൽ ഒരു കുട്ടി മൂന്നുവയസ്സുകാരിയാണു.

ബദൗനിലെ സിങ്‌ഗോളിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയാണ് ഏഴുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്.

ശല്യംചെയ്തത് ചോദ്യംചെയ്ത ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു.ഈ കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.എന്നാൽ ശല്യം ചെയ്തതിനും മര്‍ദിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്

ദഹാത്തില്‍ മൂന്നുവയസ്സുകാരിയാണു പീഡനത്തിനിരയായത്. സംഭവത്തില്‍ 15 -കാരനെ പോലീസ് അറസ്റ്റുചെയ്തു. മധുരപലഹാരങ്ങളും നല്‍കി കൂട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.