ന്യായവില കുറച്ച് ഭൂമി വിറ്റതിന് ചീഫ് സെക്രട്ടറിയുടെ ഭാര്യയ്‌ക്കെതിരെ അന്വേഷണം

single-img
9 July 2014

kfl_886318fഭൂമിയുടെ ന്യായവില കുറച്ച് കാട്ടി വിറ്റതിന് ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷന്റെ ഭാര്യ രഞ്ജന ഭൂഷനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ പാട്ടുരായ്ക്കലെ ഭൂമി ന്യായവിലകുറച്ച് വിറ്റുവെന്ന പരാതിയിലാണ് നടപടി. ന്യായവില കുറയ്ക്കുന്നതിനു ഉത്തരവിട്ട തൃശൂര്‍ ജില്ലാ കളക്ടര്‍, എഡിഎം, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

കേസില്‍ രഞ്ജന നാലാം പ്രതിയാണ്. ഇതിന് കൂട്ടുനിന്നെന്ന് ആരോപിക്കുന്ന ജില്ലാ കളക്ടര്‍ ഒന്നാം പ്രതിയും എ.ഡി.എം. രണ്ടാം പ്രതിയും വില്ലേജ് ഓഫീസര്‍ മൂന്നാം പ്രതിയുമാണ്.

തൃശൂരിലുള്ള നാല്പതു സെന്റ് ഭൂമിയുടെ ന്യായവില നേര്‍ പകുതിയായി കുറച്ച് കാണിച്ച് ഭൂമിയിടപാട് നടത്തിയെന്നാണ് ആരോപണം