സ്വകാര്യ ടി.വി. ചാനലില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി

single-img
9 July 2014
stock-footage-virtual-tv-studio-news-set-with-multiple-background-monitors-playing-and-animated-main-monitorചെങ്ങന്നൂരില്‍ പുതുതായി തുടങ്ങാനിരുന്ന സ്വകാര്യ ടി.വി. ചാനലില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി .ചെങ്ങന്നൂര്‍ കോടിയാട്ടുകര സ്വദേശികളായ  പ്രമോദ് ജി.നായര്‍, വിനീഷ്‌കുമാര്‍ തുടങ്ങി ഏഴുപേരാണ്  ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
ചെങ്ങന്നൂരിലെ മുണ്ടന്‍കാവില്‍ പ്രവര്‍ത്തനം ആരംഭിച്ച ബ്രാഞ്ച് ഓഫീസ്  മാനേജരായ സുരേഷ് കുമാറിനെതിരെയാണ് പരാതി നല്‍കിയത്.  ‘എന്‍. കെ.ന്യൂസ്‌ ‘ എന്ന സ്വകാര്യ ചാനലില്‍  വ്യാജ ജോലി വാഗ്ദാനം നല്‍കിയാണ്‌ ഇയാള്‍  പണം തട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു.