അമിത് ഷാ ബിജെപിയുടെ പുതിയ അധ്യക്ഷൻ

single-img
9 July 2014

amitനരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ അമിത് ഷായെ ബിജെപിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു.അമിത് ഷായ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി സ്ഥാനമൊഴിയുന്ന അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ് പറഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്കു ചരിത്രനേട്ടമുണ്ടാക്കിയ അമിത് ഷായുടെ തന്ത്രജ്ഞത നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും പ്രയോജനപ്പെടുത്തണമെന്ന മോദിയുടെ നിലപാറ്റിനെതുടർന്നാണു അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അമിത് ഷാ ആയിരുന്നു ആഭ്യന്തര മന്ത്രി. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനയതിനെ തുടര്‍ന്ന് 2010 ല്‍ അമിത് ഷാ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയാണ് ഷാ.