മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍

single-img
9 July 2014
DE09_PG1_S_COL_MUR_1990624eഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ  രേഖാ ദുഗ്ഗല്‍(82) നെ സ്വവസതിയില്‍   തിങ്കളാഴ്ച രാത്രിയോടെ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട നിലയില്‍ കണ്ടെത്തി .  വീട്ടു ജോലിക്കാരനായ നീരജ് ആണ് കൊലപ്പെടുത്തിയത്   എന്നാണ്  പോലീസ് അഭ്യൂഹം .പണത്തിനു വേണ്ടി  ഇയാള്‍ കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ്  സംശയിക്കുന്നത്  .
           കൊലപ്പെടുത്തിയതിനു ശേഷം പുറത്തു പോയ ദുഗ്ഗലിനെ കാണുന്നില്ല  എന്ന് ഇയാള്‍ കൊല്ലപ്പെട്ട ദുഗ്ഗല്ലിന്റെ മരുമകനായ മന്‍മോഹനെ  വിളിച്ചറിയിക്കുകയായിരുന്നു  . അവര്‍  പുറത്തെങ്ങും അന്വേഷിച്ചു കാണാത്തതിനാല്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു . അപ്പോള്‍ മുകളിലത്തെ നിലയിലാണ്   ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത് .കൊലപ്പെടുത്തിയതിനു ശേഷം ശരീരം തീ കത്തിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു . തുടര്‍ന്നു ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . അവര്‍ വീട് ജോലിക്കാരനായ നീരജിനെ  ചോദ്യം ചെയ്തു.അയാളുടെ പ്രതികരണത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ കസ്ട്ടടി യിലെടുത്തു .തുടര്‍ന്നാണ്  സത്യം അറിയാന്‍ കഴിഞ്ഞത്.  ഇയാള്‍ക്ക് സഹായി യായ്  നിന്ന പാചക ക്കാരനെയും കസ്ട്ടടി യിലെടുത്തിട്ടുണ്ട് .
 രേഖാ ദുഗ്ഗലിന്റെ ശരീരം പോലീസ് പോസ്റ്റ്‌   മോര്ടതിനായി  വിട്ടു നല്‍കി . രേഖാ ദുഗ്ഗലിന്റെ ഭര്‍ത്താവായ പരേതനായ  കെ .കെ  ദുഗ്ഗല്‍  യുനിട്ടെറ്റ്  ന്യൂസ്‌ ഓഫ് ഇന്ത്യയുടെ എഡിറ്റര്‍ ആയിരുന്നു .